വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,752 പേരാണ് മരണമടഞ്ഞത്. ഇതോടെ ആഗോളവ്യാപകമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,317,343 ആയി ഉയർന്നു.
572,676 പേർക്ക് പുതിയതായി വൈറസ് ബാധിച്ചതോടെ ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 54,309,503 ആയി ഉയർന്നു.
37,856,024 പേർ ഇതുവരെ രോഗമുക്തി നേടി. 15,136,136 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 98,126 പേരുടെ നില അതീവ ഗുരുതരമാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, സ്പെയിൻ, ബ്രിട്ടൻ, അർജന്റീന, കൊളംബിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
കോവിഡ്: ലോകത്തെ മരണ നിരക്കിൽ വർധന
08:23 AM Nov 15, 2020 | Deepika.com