കോട്ടയം: സീറ്റ് വിഭജനം കീറാമുട്ടിയായി തുടരവേ കോട്ടയത്ത് ഇന്ന് വീണ്ടും എൽഡിഎഫ് യോഗം. സീറ്റ് വിട്ട് നൽകില്ലെന്ന നിലപാടിൽ സിപിഐയും കൂടുതൽ സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസും ആവശ്യപ്പെട്ടതോടെയാണ് ജില്ലയിലെ ഇടത് മുന്നണിയിൽ പ്രതിസന്ധി കനത്തത്.
ശനിയാഴ്ച സിപിഐ - സിപിഎം ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിൽ 4 സീറ്റും പാല മുൻസിപ്പാലിറ്റിയിൽ 7 സീറ്റും വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് സിപിഐ. ജില്ലാ പഞ്ചായത്തിൽ 11 ഉം പാലായിൽ 13 സീറ്റുമാണ് കേരളാ കോണ്‍ഗ്രസ് ചോദിച്ചത്.
നിലപാടിലുറച്ച് സിപിഐയും കേരളാ കോണ്‍ഗ്രസും; കോട്ടയത്തെ സീറ്റ് വിഭജനം എൽഡിഎഫിന് കീറാമുട്ടി
07:45 AM Nov 15, 2020 | Deepika.com