കുവൈറ്റ് സിറ്റി: രാജ്യത്ത് ശനിയാഴ്ച 691 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 136,341 ആയി. കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 835 ആയി ഉയർന്നു.
ശനിയാഴ്ച 558 പേരാണ് രോഗ മുക്തരായത്. ഇതുവരെ 126, 902 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. 8,604 പേരാണു ചികിൽസയിൽ കഴിയുന്നതായും 111 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച മാത്രം 5,462 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,006,712 ആയി.
കുവൈറ്റിൽ 691 പേർക്ക് കോവിഡ്; 558 പേർ രോഗമുക്തർ
06:20 AM Nov 15, 2020 | Deepika.com