യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ ഫ്രാ​ൻ​സി​ലെ​ത്തി

03:08 AM Nov 15, 2020 | Deepika.com
പാ​രീ​സ്: യൂ​റോ​പ്പി​ലെ​യും മി​ഡി​ൽ ഈ​സ്റ്റി​ലെ​യും ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ര്യ​ട​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ശ​നി​യാ​ഴ്ച പാ​രീ​സി​ലെ​ത്തി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ലെ പ്ര​ധാ​നി പോ​കു​ന്ന​ത്.

അ​ധി​കാ​രം വി​ടാ​നൊ​രു​ങ്ങു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​ത്തി​ന്‍റെ മു​ൻ​ഗ​ണ​ന​ക​ൾ വ്യ​ക്ത​മാ​ക്കു​ക​യാ​ണ് പോം​പി​യോ​യു​ടെ യാ​ത്ര​യു​ടെ ല​ക്ഷ്യം. മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​മാ​ർ ഒ​ഴി​വാ​ക്കി​യ വെ​സ്റ്റ് ബാ​ങ്കി​ലെ ഇ​സ്രാ​യേ​ലി സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.