വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കി; യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

11:10 PM Nov 14, 2020 | Deepika.com
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കി ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ യാ​ത്ര​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. കു​വൈ​റ്റി​ൽ​നി​ന്ന് എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്തി​ൽ വ​ന്ന കോ​ട്ട​യം സ്വ​ദേ​ശി നോ​ഹി​ൻ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ‌ മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി.