കോന്നി: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രായം തികയാൻ 18ാം തീയതി വരെ കാത്തിരിക്കുകയാണ് അരുവാപ്പുലത്തെ ഇടതു സ്ഥാനാർഥി. അരു വാപ്പുലം പതിനൊന്നാം വാർഡ് സ്ഥാനാർഥി രേഷ്മ മറിയം റോയി ആണ് ഈ മാസം 18 ന് വേണ്ടി കാത്തിരിക്കുന്നത്. സ്ഥാനാർഥിക്ക് 21 വയസ് പൂർ ത്തിയാകുന്നത് 18നാണ്.
19ന് നാമനിർദേശപത്രിക സമർപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 19 ആണ് പത്രിക നല്കാനുള്ള അവസാന ദിവസവും. കോന്നി മണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി താനായിരിക്കുമെന്നാണ് രേഷ്മ പറയുന്നത്.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ്. തന്റെ പിറന്നാൾ അടുക്കാൻ ഇത്രയും ആകാംക്ഷയോടെ കാത്തിരുന്നിട്ടില്ലെന്ന് സ്ഥാനാർഥി ഓർക്കുന്നു.
18ന് 21; 19ന് രേഷ്മ പത്രിക നൽകും
10:48 PM Nov 14, 2020 | Deepika.com