പുത്തൻ ജഴ്സിയിൽ ബ്ലാസ്റ്റേഴ്സ്

09:13 PM Nov 14, 2020 | Deepika.com
കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ ഏ​ഴാം സീ​സ​ണി​നു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ ജ​ഴ്‌​സി അ​വ​ത​രി​പ്പി​ച്ചു. ക്ല​ബി​ന്‍റെ പ​തി​വ് മ​ഞ്ഞ, നീ​ല നി​റ​ങ്ങ​ളി​ലു​ള്ള​താ​ണ് പു​തി​യ ജേ​ഴ്സി. കേ​ര​ളീ​യ​ത്വം അ​നു​ഭ​വ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ജേ​ഴ്‌​സി​യു​ടെ ഡി​സൈ​ന്‍.

ജഴ്സി​യു​ടെ വീ​തി​യി​ലു​ള്ള സ​മാ​ന്ത​ര രേ​ഖ​ക​ള്‍ പ​ര​മ്പ​രാ​ഗ​ത സെ​റ്റ് മു​ണ്ടി​നെ അ​ല്ലെ​ങ്കി​ല്‍ സാ​രി​യു​ടെ ക​ര​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ്. മ​കു​ടം, ആ​ന, ക്ല​ബി​ന്‍റെ ബാ​ഡ്ജ്, കേ​ര​ളം തു​ട​ങ്ങി ആ​രാ​ധ​ക​രി​ല്‍ ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന എ​ല്ലാ ഘ​ട​ക​ങ്ങ​ളും ജേ​ഴ്സി​യി​ല്‍ ഉ​ണ്ടെ​ന്നു ബ്ലാ​സ്റ്റേ​ഴ്സ് ഡ​യ​റ​ക്ട​ര്‍ നി​ഖി​ല്‍ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.