ട്രം​പി​ന്‍റെ ര​ണ്ടാ​മൂ​ഴ​ത്തി​നാ​യി വൈ​റ്റ് ഹൗ​സ് ത​യാ​റെ​ടു​ക്കു​ന്നു: റി​പ്പോ​ർ​ട്ട്

09:05 PM Nov 14, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍: തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ട്രം​പി​ന്‍റെ ര​ണ്ടാ​മൂ​ഴ​ത്തി​നാ​യി വൈ​റ്റ് ഹൗ​സ് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ട്. ട്രം​പി​ന്‍റെ വ്യാ​പാ​ര ഉ​പ​ദേ​ഷ്ടാ​വ് പീ​റ്റ​ർ ന​വാ​രോ​യാ​ണ് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കി​യ​ത്.

ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​താ​യി അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ട്രം​പ് ഇ​തേ​വ​രെ പ​രാ​ജ​യം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നെ​തി​രേ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ട്രം​പ് നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്നു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ട്രം​പ് ആ​രോ​പി​ക്കു​ന്ന​തെ​ങ്കി​ലും ഇ​തി​ന്‍റെ തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ ട്രം​പി​ന് ഇ​തേ​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി പ​രോ​ക്ഷ​മാ​യി അം​ഗീ​ക​രി​ച്ച് ട്രം​പ് പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​ല്ലാം കാ​ലം പ​റ​യു​മെ​ന്നാ​ണ് ട്രം​പ് വെ​ള്ളി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

ജോ​ർ​ജി​യ, നോ​ർ​ത്ത് കാ​ര​ലൈ​ന എ​ന്നീ സ്റ്റേ​റ്റു​ക​ളി​ലെ ഫ​ല​വും വെ​ള്ളി​യാ​ഴ്ച വ​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ കോ​ട്ട​യാ​യ ജോ​ർ​ജി​യ ബൈ​ഡ​ൻ കൈ​യ​ട​ക്കി​യ​പ്പോ​ൾ നോ​ർ​ത്ത് കാ​ര​ളൈ​ന ട്രം​പി​നൊ​പ്പം നി​ന്നു. ഇ​തോ​ടെ 306 ഇ​ല​ക്ട്ര​ൽ വോ​ട്ടു​ക​ളു​മാ​യി ഭൂ​രി​പ​ക്ഷ​ത്തി​ൽ ബൈ​ഡ​ൻ വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വ നേ​ടു​ക​യും ചെ​യ്തു.