നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​എ​സ്പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​ല്ലെ​ന്ന് അ​ഖി​ലേ​ഷ്

08:10 PM Nov 14, 2020 | Deepika.com
ല​ക്നോ: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടി​ല്ലെ​ന്നു സ​മാ​ജ്വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ബി​എ​സ്പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​ല്ലെ​ന്നും അ​ഖി​ലേ​ഷ് വ്യ​ക്ത​മാ​ക്കി.

2022 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ന​ട​ത്തി​യ പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ഖി​ലേ​ഷി​ന്‍റെ പ​രാ​മ​ർ​ശം. വ​ലി​യ ക​ക്ഷി​ക​ളെ ഒ​ഴി​വാ​ക്കി ചെ​റി​യ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നാ​ണ് അ​ഖി​ലേ​ഷ് നീ​ക്കം ന​ട​ത്തു​ന്ന​ത്. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​മാ​യി സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടു​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സു​മാ​യും തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടി​ല്ലെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു. 2022 ഫെ​ബ്രു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യാ​ണ് യു​പി​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.