ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് സാ​രം​ഗ് അ​ന്ത​രി​ച്ചു

07:53 PM Nov 14, 2020 | Deepika.com
മും​ബൈ: മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് സാ​രം​ഗ് (85) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് മാ​സം മു​ൻ​പാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മു​ൻ‌ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ അ​ടു​ത്ത അ​നു​യാ​യി ആ​യി​രു​ന്നു കൈ​ലാ​ഷ് സാ​രം​ഗ്. മ​ധ്യ​പ്ര​ദേ​ശി​ൽ ജ​ന​സം​ഘ് വ​ള​ർ​ത്താ​ൻ പ്ര​വ​ർ​ത്തി​ച്ച നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു.

കൈ​ലാ​ഷ് സാ​രം​ഗി​ന്‍റെ മ​ര​ണ​ത്തി​ൽ‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും അ​നു​ശോ​ചി​ച്ചു. കൈ​ലാ​ഷ് സാ​രം​ഗി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദു:​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.