മു​ഹ​മ്മ​ദ് സ​ലാ​യ്ക്ക് കോ​വി​ഡ്

05:42 PM Nov 14, 2020 | Deepika.com
ലി​വ​ർ​പൂ​ൾ: ഈ​ജി​പ്തി​ന്‍റെ ലി​വ​ർ​പൂ​ൾ താ​രം മു​ഹ​മ്മ​ദ് സ​ലാ​യ്ക്ക് കോ​വി​ഡ്. ഈ​ജി​പ്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ലാ​യ്ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഈ​ജി​പ്ത് ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​നു മു​ൻ​പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​ര​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി.

ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ് ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നാ​ണ് സലാ ഈ​ജി​പ്ത് ടീ​മി​നൊ​പ്പം ചേ​ർ​ന്ന​ത്. ഐ​സ​ലേ​ഷ​നി​ൽ പ്ര​വേ​ശി​ച്ച താ​ര​ത്തി​ന് ലി​വ​ർ​പൂ​ളി​ന്‍റെ അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും.