കാസർഗോഡ്: മഞ്ചേശ്വരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയില് കെ.രാജേഷ്(40)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ കുബണൂര്‍ സ്കൂളിന് സമീപം വച്ച് കാട്ടുപന്നി രാജേഷിനെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭാര്യ സുഹാസിനി. മകന് കവിത് രാജ്.
മഞ്ചേശ്വരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു
02:40 PM Nov 14, 2020 | Deepika.com