കണ്ണൂർ: പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡിനെതിരെ പരാതിയുമായി നിരവധി പേര് രംഗത്ത്. 22 പേരാണ് ജ്വല്ലറിക്കെതിരെ പരാതിയുമായി ഇന്ന് എത്തിയത്. ഇതുവരെ ഒരു കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നിഗനം.
ഇതുവരെ ആറ് കേസുകളാണ് ജ്വല്ലറിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ കുടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.
ജ്വല്ലറി എംഡി പി.കെ. മൊയ്തു ഹാജി ഒളിവിലാണ്. ഇയാള്‍ക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ജ്വല്ലറിയുടെ മറ്റ് ഡയറക്ടര്‍മാര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.
പയ്യന്നൂർ അമാൻ ഗോൾഡ് തട്ടിപ്പ്; പരാതിയുമായി 22 പേർ കൂടി
02:13 PM Nov 14, 2020 | Deepika.com