തിരുവനന്തപുരം: ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേരോട് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അബ്ദുള്‍ ലത്തീഫ്, റഷീദ്, അനിക്കുട്ടന്, എസ്. അരുണ്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
നാല് പേരോടും നവംബര്‍ 18ന് ഹാജരാകാനാണ് നിര്‍ദേശിച്ചത്. നേരത്തെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ ലത്തീഫിനും റഷീദിനും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ക്വാറന്റൈനിലാണെന്ന് പറഞ്ഞ് ഇവര്‍ ഹാജരായിരുന്നില്ല.
ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാട്; നാല് പേർക്ക് ഇഡി നോട്ടീസ്
02:00 PM Nov 14, 2020 | Deepika.com