വാഷിംഗ്ടൺ ഡിസി: അല്‍ഖ്വയ്ദ നേതൃനിരയിലെ രണ്ടാമന് അബ്ദുള്ള അഹമ്മദ് അബ്ദുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് പിന്തുണയോടെ ഇസ്രയേല്‍ സൈന്യം നടത്തിയ രഹസ്യ നീക്കത്തിലാണ് അബ്ദുള്ള അഹമ്മദിനെ വധിച്ചത്.
ടെഹ്റനിലെ തെരുവില്‍ മോട്ടര്സൈക്കിളിലെത്തിയ രണ്ട് പേരാണ് ഇയാളെ വധിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. അയ്മാന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയായി ഇയാള്‍ അല്‍ഖ്വയ്ദയുടെ തലപ്പത്തെത്തുമെന്ന് കരുതിയിരുന്നു.
അതേസമയം, ഇയാളുടെ മരണം അല്‍ഖ്വയ്ദ സ്ഥിരീകരിച്ചിട്ടില്ല. അബ്ദുള്ളയുടെ മകളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ലാദനെയാണ് അബ്ദുള്ളയുടെ മകള്‍ വിവാഹം ചെയ്തത്.
അൽഖ്വയ്ദ നേതൃനിരയിലെ രണ്ടാമൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
01:39 PM Nov 14, 2020 | Deepika.com