ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ണി​ല്ല, ഭൂ​മി പി​ള​ർ​ന്നി​ല്ല: പ​രി​ഹ​സി​ച്ച് ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

11:39 AM Nov 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​വും താ​ന്‍ ഇ​വി​ടെ ത​ന്നെ​യു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ച് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ണി​ല്ലെ​ന്നും ഭൂ​മി പി​ള​ര്‍​ന്നി​ല്ലെ​ന്നും ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത ത​ന്‍റെ ഗ​ണ്‍​മാ​ന്‍റെ ഫോ​ണ്‍ തി​രി​കെ ന​ല്‍​കി​യെ​ന്നും കു​റി​പ്പി​ലൂ​ടെ ജ​ലീ​ല്‍ പ​റ​യു​ന്നു.

ഇ​ഞ്ചി കൃ​ഷി​ക്ക് യോ​ജ്യ​മാ​യ ഭൂ​മി വ​യ​നാ​ട്ടി​ലോ ക​ർ​ണ്ണാ​ട​ക​യി​ലോ പാ​ട്ട​ത്തി​നോ വി​ല​ക്കോ ല​ഭി​ക്കാ​നു​ള്ള​താ​യി ആ​രു​ടെ​യെ​ങ്കി​ലും ശ്ര​ദ്ധ​യി​ലു​ണ്ടെ​ങ്കി​ൽ അ​റി​യി​ച്ചാ​ൽ ന​ന്നാ​യി​രു​ന്നു​വെ​ന്ന് പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞാ​ണ് മ​ന്ത്രി ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ണി​ല്ല, ഭൂ​മി പി​ള​ർ​ന്നി​ല്ല.
-----------------------------------------
സി​റി​യ​യി​ലേ​ക്കും പാ​കി​സ്ഥാ​നി​ലേ​ക്കും വി​ളി​ച്ച കോ​ളു​ക​ള​ട​ങ്ങി​യ​തു​ൾ​പ്പ​ടെ മ​ന്ത്രി ന​ട​ത്തി​യ നി​ഗൂ​ഢ നീ​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ചും, സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തി​ലെ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാ​മു​ള്ള, അ​തീ​വ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന വി​വ​ര​ങ്ങ​ള​ട​ങ്ങി​യ, ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത ഗ​ൺ​മാ​ന്‍റെ ഫോ​ൺ, തി​രി​ച്ചു ല​ഭി​ച്ച വി​വ​രം എ​ല്ലാ "അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ'​യും സ​ന്തോ​ഷ​പൂ​ർ​വ്വം അ​റി​യി​ക്കു​ന്നു. മ​ന്ത്രി നാ​ട്ടി​ലൊ​ക്കെ​ത്ത​ന്നെ ഉ​ണ്ടെ​ന്ന വി​വ​ര​വും സ​വി​ന​യം ഉ​ണ​ർ​ത്തു​ന്നു. ഇ​ഞ്ചി കൃ​ഷി​ക്ക് യോ​ജ്യ​മാ​യ ഭൂ​മി വ​യ​നാ​ട്ടി​ലോ ക​ർ​ണ്ണാ​ട​ക​യി​ലോ പാ​ട്ട​ത്തി​നോ വി​ല​ക്കോ ല​ഭി​ക്കാ​നു​ള്ള​താ​യി ആ​രു​ടെ​യെ​ങ്കി​ലും ശ്ര​ദ്ധ​യി​ലു​ണ്ടെ​ങ്കി​ൽ അ​റി​യി​ച്ചാ​ൽ ന​ന്നാ​യി​രു​ന്നു. സ​ത്യ​മേ​വ ജ​യ​തെ.