മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ആ​ശം​സ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി

10:58 AM Nov 14, 2020 | Deepika.com
തി​രു​വ​ല്ല: ഡോ.​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ തി​യ​ഡോ​ഷ്യ​സി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. സ​മൂ​ഹ​ത്തി​ലെ പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളെ എ​ന്നും നെ​ഞ്ചോ​ട് ചേ​ര്‍​ത്തു പി​ടി​ച്ചി​ട്ടു​ള്ള മാ​ര്‍ തി​യ​ഡോ​ഷ്യ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത മു​ൻ​വി​ധി​ക​ളി​ല്ലാ​തെ എ​ല്ലാ​വ​രെ​യും സ്വീ​ക​രി​ക്കു​ന്ന ക്രി​സ്തു​വി​ന്‍റെ സ്‌​നേ​ഹ​മാ​ണ് സ​മൂ​ഹ​ത്തി​ല്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദി​വാ​സി​ക​ള്‍, ഭൂ​ര​ഹി​ത​ര്‍, ഭ​വ​ന​ര​ഹി​ത​ര്‍, ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സ്, മാ​ന​സി​ക​രോ​ഗി​ക​ള്‍, എ​യ്ഡ്‌​സ് രോ​ഗി​ക​ള്‍ ഇ​വ​രൊ​ക്കെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്നേ​ഹ​സ്പ​ര്‍​ശം ഏ​റ്റു​വാ​ങ്ങി​വ​രു​ന്ന​വ​രാ​ണ്. കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ളു​ടെ സ​മൂ​ഹ​ത്തി​നു മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന നേ​തൃ​ത്വം മാ​ര്‍ തി​യ​ഡോ​ഷ്യ​സ് സ​ഭ​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​റ​ട്ടെ​യ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ശം​സി​ച്ചു.