മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്ക് വി​ല​യി​ല്ല; ബി​ഹാ​റി​ൽ വീ​ണ്ടും നി​തീ​ഷ് കു​മാ​ർ ത​ന്നെ

09:53 AM Nov 14, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ല്‍ മ​ഹാ​സ​ഖ്യം ന​ല്‍​കി​യ വാ​ഗ്ദാ​നം ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ര്‍​ച്ച​യും വി​ഐ​പി പാ​ര്‍​ട്ടി​യും നി​ര​സി​ച്ചു. ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ര്‍​ച്ച നേ​താ​വ് ജി​ത​ന്‍ റാം ​മാ​ഞ്ചി​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മാ​ണ് മ​ഹാ​സ​ഖ്യം വാ​ഗ്ദാ​നം ചെ​യ്ത​ത്.

ര​ണ്ട് മ​ന്ത്രി സ്ഥാ​ന​ങ്ങ​ളാ​ണ് വി​ഐ​പി പാ​ര്‍​ട്ടി​ക്ക് വാ​ഗ്ദാ​നം ചെ​യ​ത​ത്. എ​ന്നാ​ല്‍ ര​ണ്ട് പാ​ര്‍​ട്ടി​യും ഇ​ത് നി​ര​സി​ച്ച​തോ​ടെ സം​സ്ഥാ​നം പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ മ​ങ്ങി.

ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് നി​തീ​ഷ് കു​മാ​ര്‍ സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്യു​ന്ന​ത്. മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നാ​യി ഞാ​യ​റാ​ഴ്ച എ​ന്‍​ഡി​എ യോ​ഗം ചേ​രും.