കാ​ലം എ​ല്ലാ​ത്തി​നും ഉ​ത്ത​രം ന​ൽ​കും; തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം ട്രം​പ് അം​ഗീ​ക​രി​ക്കു​ന്ന​താ​യി സൂ​ച​ന

09:08 AM Nov 14, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി ഡോ​ണ​ള്‍​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കു​വാ​ന്‍ ത​യാ​റാ​കു​ന്ന​താ​യി സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ആ​ദ്യ​മാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​മൊ​രു സൂ​ച​ന ന​ൽ​കി​യ​ത്.

ന​മ്മ​ള്‍ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് ഒ​രി​ക്ക​ലും പോ​വി​ല്ല. ഞാ​നെ​ന്താ​യാ​ലും പോ​വി​ല്ല. ഈ ​ഭ​ര​ണം അ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് പോ​കി​ല്ല. ഭാ​വി​യി​ലെ​ന്താ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് ആ​ര്‍​ക്ക​റി​യാം. ആ​രാ​ണ് ഭ​ര​ണ​ത്തി​ലു​ണ്ടാ​വു​ക​യെ​ന്നും. എ​നി​ക്ക് തോ​ന്നു​ന്നു കാ​ല​മാ​യി​രി​ക്കും അ​തി​നെ​ല്ലാം ഉ​ത്ത​രം ത​രി​ക. പ​ക്ഷെ എ​ന്ത് ത​ന്നെ​യാ​യാ​ലും ഈ ​ഭ​ര​ണം ലോ​ക്ക​ഡൗ​ണി​ലേ​ക്ക് പോ​വി​ല്ല. ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി എ​ന്നാ​ണ് അ​ങ്ങ് അം​ഗീ​ക​രി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ട്രം​പ് ന​ൽ​കി​യി​ല്ല.