പെ​രു​മ്പാ​വൂ​ർ വെ​ടി​വ​യ്പ്പ്; മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

08:20 AM Nov 14, 2020 | Deepika.com
കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ വെ​ടി​വ​യ്പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. വ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​ബൂ​ബ​ക്ക​ര്‍, മൂ​ത്തേ​ട​ന്‍ ബൈ​ജു, ചേ​ലാ​മ​റ്റം സ്വ​ദേ​ശി ഈ​ര​ക്കാ​ട​ന്‍ സു​ധീ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ടി​വ​യ്പ്പി​ന് ശേ​ഷം പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച​തി​നും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​നു​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ നി​സാ​റി​ന്റെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​ണ് അ​ബൂ​ബ​ക്ക​ര്‍.

അ​ബൂ​ബ​ക്ക​റി​നെ​യും സു​ധീ​റി​നെ​യും അ​ങ്ക​മാ​ലി​യി​ല്‍ നി​ന്നും ബൈ​ജു​വി​നെ വ​ല്ല​ത്തു​നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.