ഡ​ല്‍​ഹി​യി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണം ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

07:56 AM Nov 14, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ഏ​റെ​ക്കു​റെ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ശ​രാ​ശ​രി എ​യ​ര്‍​ക്വാ​ളി​റ്റി ഇ​ന്‍​ഡ​ക്‌​സ് (എ​ക്യു​ഐ) 339 ആ​ണ്. ഇ​ത് "വ​ള​രെ മോ​ശം' എ​ക്യു​ഐ​യി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ന്ന​ത്.

ആ​ന​ന്ദ് വി​ഹാ​റി​ല്‍ എ​ക്യു​ഐ 424 രേ​ഖ​പ്പെ​ടു​ത്തി. 'രൂ​ക്ഷ​മാ​യ' മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ സൂ​ച​ക​മാ​ണി​ത്. ഐ​ജി​ഐ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 328 ആ​ണ് എ​ക്യുഐ. ​ഐ​ടി​ഒ 400, ആ​ര്‍കെ ​പു​രം 354 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ക​ണ​ക്കു​ക​ൾ.

രാ​ജ്യ​ത​ല​സ്ഥാ​നം രാ​വി​ലെ​യും പു​ക​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ദൃ​ശ്യ​ത​യി​ലും കു​റ​വു​ണ്ട്.