വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന്റെ റേറ്റിംഗ് ഇടിഞ്ഞെന്നും അവർ വന്നവഴി മറന്നതുകൊണ്ടാണിതെന്നും ട്രംപ് തുറന്നടിച്ചു.
തന്റെ ട്വിറ്റർ പേജിലൂടെയാണ് ട്രംപ് ഈ വിമർശനം ഉന്നയിച്ചത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് പുതിയ വിമർശനങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.
അരിസോണയിൽ ഉൾപ്പെടെ വോട്ടെണ്ണി തീരുന്നതിനു മുന്നേ ബൈഡന് വിജയം പ്രഖ്യാപിച്ച ചാനലുകളിലൊന്നായിരുന്നു ഫോക്സ് ന്യൂസ്.
ഫോക്സ് ന്യൂസിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ട്രംപ്
07:57 AM Nov 14, 2020 | Deepika.com