ലി​വ​ർ​പൂ​ൾ താ​രം മു​ഹ​മ്മ​ദ് സ​ലാ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

06:57 AM Nov 14, 2020 | Deepika.com
ല​ണ്ട​ൻ: ലി​വ​ര്‍​പൂ​ളി​ന്‍റെ ഈ​ജി​പ്ഷ്യ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ മു​ഹ​മ്മ​ദ് സ​ലാ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് താ​രം പോ​സി​റ്റീ​വ് ആ​യ​ത്. ടോ​ഗോ​യ്ക്കെ​തി​രാ​യ ഈ​ജി​പ്തി​ന്‍റെ ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സ് യോ​ഗ്യ​താ മ​ത്സ​രം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് താ​ര​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ലി​വ​ർ​പൂ​ൾ താ​ര​മാ​ണ് സ​ലാ. നേ​ര​ത്തെ തി​യാ​ഗോ, ന​ബി കെ​യ്റ്റ, ശ​കീ​രി, മാ​നെ എ​ന്നി​വ​രും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നു. പോ​സിറ്റീ​വ് ആ​ണെ​ങ്കി​ലും സ​ലാ​യ്ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ​ലാ​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രെ ഐ​സോ​ലേ​ഷ​നി​ലാ​ക്കി​യി​ട്ടു​ണ്ട്.