കോ​വി​ഡി​ന് ഒ​രു കു​റ​വു​മി​ല്ല; 24 മ​ണി​ക്കൂ​റി​നി​ടെ 6.41 ല​ക്ഷം പേ​ർ​ക്ക് രോ​ഗ​ബാ​ധ

06:30 AM Nov 14, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് കു​റ​വി​ല്ലാ​തെ മു​ന്നോ​ട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6.41 ല​ക്ഷം പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 641,179 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​തെ​ന്ന് ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ലോ​ക​ത്ത് ഇ​തു​വ​രെ 53,716,907 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,798 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,308,425 ആ​യി ഉ​യ​ർ​ന്നു. 37,477,218 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

14,931,264പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 109,155 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, റ​ഷ്യ, സ്പെ​യി​ൻ, ബ്രി​ട്ട​ൻ, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.