കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 718; 751 പേ​ർ രോ​ഗ​മു​ക്ത​രാ​യി

01:58 AM Nov 14, 2020 | Deepika.com
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പു​തി​യ​താ​യി 718 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 751 പേ​ർ രോ​ഗ മു​ക്തി നേ​ടി. മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 1,35,650 ആ​യി. വൈ​റ​സ്‌ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 833 ആ​യി ഉ​യ​ര്‍​ന്നു. 1,26,344 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്താ​രാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 7,834 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം 1,001,250 ആ​യി ഉ​യ​ർ​ന്നു.

8,473 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​തി​ൽ 110 പേ​ർ തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.