കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ൻ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി; സൗ​മി​നി ജെ​യി​ന് സീ​റ്റി​ല്ല

11:30 PM Nov 13, 2020 | Deepika.com
കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലേ​ക്കു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ല്‍ മേ​യ​ര്‍ സൗ​മി​നി ജെ​യി​നി​ല്ല. പു​തു​മു​ഖ​ങ്ങ​ൾ​ക്കു പ്രാ​മു​ഖ്യ​മു​ള്ള പ​ട്ടി​ക​യി​ൽ ജി​സി​ഡി​എ ചെ​യ​ർ​മാ​നാ​യി​രു​ന്ന എ​ൻ.​വേ​ണു​ഗോ​പാ​ൽ, ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, കെ.​ആ​ര്‍ പ്രേം​കു​മാ​ര്‍ എ​ന്നി​വ​ർ ഇ​ടം​പി​ടി​ച്ചു.

63 ഡി​വി​ഷ​നി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കും. മു​സ്‌​ലീം ലീ​ഗി​ന് ആ​റും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് നാ​ല് സീ​റ്റു​ക​ളു​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ​ട്ടി​ക​യി​ൽ 48 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ‌ഒ​ൻ​പ​ത് സി​റ്റിം​ഗ് കൗ​ൺ​സി​ല​ർ​മാ​രും 10 മു​ൻ കൗ​ൺ​സി​ല​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.