യു​വ​തി​യോ​ട് അ​ശ്ലീ​ല പ​രാ​മ​ര്‍​ശം; കേസിൽ വി​നാ​യ​ക​ന് ജാ​മ്യം

09:24 PM Nov 13, 2020 | Deepika.com
വ​യ​നാ​ട്: യു​വ​തി​യോ​ട് അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തി​യ കേ​സി​ല്‍ ന​ട​ന്‍ വി​നാ​യ​ക​ന് ജാ​മ്യം. ക​ല്‍​പ്പ​റ്റ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പ​രി​പാ​ടി​ക്ക് ക്ഷ​ണി​ക്കാ​ന്‍ വി​ളി​ച്ച​പ്പോ​ള്‍ കേ​ള്‍​ക്കാ​ന്‍ അ​റ​ക്കു​ന്ന ഭാ​ഷ​യി​ല്‍ വി​നാ​യ​ക​ന്‍ തി​രി​ച്ചു സം​സാ​രി​ച്ചു എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. കേ​സി​ല്‍ വി​നാ​യ​ക​ന്‍ കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി.

പ​ര​മാ​വ​ധി ഒ​രു വ​ര്‍​ഷം വ​രെ ത​ട​വ്ശി​ക്ഷ ല​ഭി​ച്ചേ​ക്കാ​വു​ന്ന മൂ​ന്ന് കു​റ്റ​ങ്ങ​ളാ​ണ് പോ​ലീ​സ് വി​നാ​യ​ക​നെ​തി​രെ ചു​മ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നാ​യി​രു​ന്നു യു​വ​തി വി​നാ​യ​ക​നെ ഫോ​ണ്‍ വി​ളി​ച്ച​ത്.