ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവ് തെറ്റിക്കാതെ ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം ആഘോഷിച്ചേക്കും. 2014 ൽ അധികാരത്തിൽ വന്നതിനുശേഷം എല്ലാ വർഷവും അദ്ദേഹം പിന്തുടരുന്ന പതിവിന് ഇക്കുറിയും മാറ്റമുണ്ടാകില്ലെന്നാണ് അറിയുന്നത്.
ഗുജറാത്തിലാകും പ്രധാനമന്ത്രി നാളെ ഉണ്ടാകുകയെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. മറ്റ് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത് അദ്ദേഹം രാജസ്ഥാനിലെ ജയ്സാൽമീറിലായിരിക്കുമെന്ന് പറയുന്നു. ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തോടൊപ്പമുണ്ടാകും.
കഴിഞ്ഞ വർഷം ജമ്മു കാഷ്മീരിലെ രാജൗരി ജില്ലയിലാണ് പ്രധാനമന്ത്രി മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചത്.
പ്രധാനമന്ത്രി ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചേക്കും
05:48 PM Nov 13, 2020 | Deepika.com