നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക് ഷെ​ൽ ആ​ക്ര​മ​ണം; നാ​ല് സൈ​നി​ക​രും മൂ​ന്ന് ഗ്രാ​മീ​ണ​രും കൊ​ല്ല​പ്പെ​ട്ടു

05:26 PM Nov 13, 2020 | Deepika.com
ശ്രീ​ന​ഗ​ർ: നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ന​ട​ത്തി​യ ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വ​ട​ക്ക​ൻ ജ​മ്മു​കാ​ഷ്മീ​രി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഷെ​ല്ലാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ബാ​രാ​മു​ള്ള​യി​ലെ നം​ബ്ല സെ​ക്ട​റി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഹാ​ജി​പി​ർ സെ​ക്ട​റി​ൽ ബി​എ​സ്എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രു ജ​വാ​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബാ​രാ​മു​ള്ള ഉ​റി​യി​ൽ ക​മാ​ൽ​കോ​ട്ടെ സെ​ക്ട​റി​ൽ ര​ണ്ട് ഗ്രാ​മീ​ണ​രാ​ണ് മ​രി​ച്ച​ത്.

ഉ​റി​യി​ലെ ഹാ​ജി പി​ർ സെ​ക്ട​റി​ലെ ബാ​ൽ​ക്കോ​ട്ട് പ്ര​ദേ​ശ​ത്ത് ഒ​രു സ്ത്രീ ​മ​രി​ച്ചു. ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ര​ണ്ട് ക​മാ​ൻ​ഡോ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴോ​ളം പാ​ക് പ​ട്ടാ​ള​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

നി​ര​വ​ധി പാ​ക് ആ​ർ​മി ബ​ങ്ക​റു​ക​ളും ഇ​ന്ധ​ന നി​റ​യ്ക്കു​ന്ന സ്ഥ​ല​വും ലോ​ഞ്ച്പാ​ഡു​ക​ളും ന​ശി​പ്പി​ച്ച് തീ​യി​ട്ടു.