അ​ഹ​ങ്കാ​രി​യെ​ന്ന് ത​ന്നെ വി​ളി​ക്ക​രു​തെ​ന്ന് നി​തീ​ഷ് കു​മാ​ർ

11:26 AM Nov 13, 2020 | Deepika.com
പാ​റ്റ്ന: ദ​യ​വാ​യി ത​ന്നെ അ​ഹ​ങ്കാ​രി​യെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് നി​തീ​ഷ് കു​മാ​ർ. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് നി​തീ​ഷ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കോ​വി​ഡ് കാ​ല​ത്ത് നി​തീ​ഷ് മൗ​നം പാ​ലി​ച്ച​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ എ​ൻ​ഡി​എ മു​ന്ന​ണി​ക്ക് സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നു. എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ ബി​ജെ​പി​ക്ക് 71 സീ​റ്റും നി​തീ​ഷി​ന്‍റെ ജെ​ഡി​യു​വി​ന് 43 സീ​റ്റു​ക​ളും ല​ഭി​ച്ചി​രു​ന്നു. എ​ൻ​ഡി​എ മു​ന്ന​ണി​ക്കെ​തി​രെ മ​ത്സ​രി​ച്ച മ​ഹാ​സ​ഖ്യ​ത്തി​ലെ ആ​ർ​ജെ​ഡി​യാ​ണ് വ​ലി​യ ഒ​റ്റ​ക​ക്ഷി.