അ​മി​ത് ഷാ​യു​ടെ ഡി​പി നീ​ക്കം ചെ​യ്ത് ട്വി​റ്റ​ർ

10:45 AM Nov 13, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലെ ഡി​സ്പ്ലേ ചി​ത്രം നീ​ക്കം ചെ​യ്ത് ട്വി​റ്റ​ർ. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​മി​ത് ഷാ​യു​ടെ ചി​ത്രം ട്വി​റ്റ​റി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

അ​മി​ത് ഷാ​യു​ടെ ഡി​പി നീ​ക്കം ചെ​യ്ത സം​ഭ​വ​ത്തി​ൽ പി​ശ​ക് പ​റ്റി​യ​താ​ണെ​ന്നും ട്വി​റ്റ​ർ അ​റി​യി​ച്ചു. അ​മി​ത് ഷാ​യു​ടെ ​ഔദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ പ​ട​ത്തി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ അ​ത് ബ്ലാ​ങ്കാ​യി കാ​ണി​ക്കു​ക​യും, ദി​സ് മീ​ഡി​യ നോ​ട്ട് ഡി​സ്പ്ലേ എ​ന്നും കാ​ണി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

കോ​പ്പി റൈ​റ്റ് പ​രാ​തി​യി​ൽ ഡി​സ്പ്ലേ ഫോ​ട്ടോ നീ​ക്കം ചെ​യ്ത​ത് എ​ന്നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ പ്ര​ശ്നം പ​രി​ഹ​രി​ച്ചു.