ന്യൂഡൽഹി: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനത്തിൽ നിരാശയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. മോശം പ്രകടനം വിലയിരുത്താൻ പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി ഉടൻ ചേരണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
‘ഞങ്ങള്‍ വിധി അംഗീകരിക്കുന്നു. ബീഹാറിലെ പ്രകടനത്തില്‍ ഞങ്ങള്‍ നിരാശരാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഇത് കൃത്യമായി അവലോകനം ചെയ്യുകയും ഞങ്ങളുടെ നിലപാടിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന നടത്തുകയും ചെയ്യും”, ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.
നിതീഷ് കുമാർ സർക്കാരിനെതിരേ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. സർക്കാരിൽ ഒരു മാറ്റത്തിനായാണ് ജനങ്ങൾ വോട്ട് ചെയ്തത്. ജനങ്ങളുടെ ആ തീരുമാനം ശരിവയ്ക്കുന്ന തരത്തിലേക്കാണ് തെരഞ്ഞെടുപ്പ് ഫലം വന്നതെന്നും ചിദംബരം പറഞ്ഞു.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാളും മോശം പ്രകടനമാണ് കോൺഗ്രസ് ഇത്തവണ കാഴ്ചവച്ചത്. 70 സീറ്റുകളിൽ മത്സരിച്ച പാർട്ടി 19 ഇടത്തുമാത്രമാണ് വിജയിച്ചത്. 2015-ൽ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് പാർട്ടി 27 സീറ്റുകളിൽ വിജയിച്ചിരുന്നു.
ബിഹാറിലെ കോൺഗ്രസിന്റെ പ്രകടനത്തിൽ നിരാശയുണ്ട്: പി. ചിദംബരം
11:52 AM Nov 13, 2020 | Deepika.com