ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,878 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87,28,795 ആയി ഉയർന്നു.
547 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,28,688 ആയി.
കോവിഡ് ബാധിച്ച 4,84,547 പേർ നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് ഇതുവരെ 81,15,580 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് കോവിഡ് കുറയുന്നു; ഒറ്റദിവസം 44,878 പേർക്ക് രോഗം
10:05 AM Nov 13, 2020 | Deepika.com