ബ്രിട്ടനിൽ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
10:03 AM Nov 13, 2020 | Deepika.com
ലണ്ടൻ: ബ്രിട്ടനിൽ മലയാളി ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് സ്വദേശി ഡോ. കൃഷ്ണന് സുബ്രഹ്മണ്യന് (46) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ലെസ്റ്ററിലെ ഗ്ലൻഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.