"അ​ഭി​രു​ചി​യോ, അ​ഭി​നി​വേ​ശ​മോ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി'; രാ​ഹു​ലി​നെ കു​റി​ച്ച് ഒ​ബാ​മ

12:01 PM Nov 13, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യു​ടെ പു​തി​യ പു​സ്ത​ക​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും കു​റി​ച്ച് പ​രാ​മ​ർ​ശം. ഒ​ബാ​മ​യു​ടെ രാ​ഷ്ട്രീ​യ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ നി​റ​ഞ്ഞ "എ ​പ്രോ​മി​സ്ഡ് ലാ​ൻ​ഡ്' എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളെ​യും​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്.

മ​തി​പ്പു​ള​വാ​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും വി​ഷ​യ​ത്തോ​ട് അ​ഭി​രു​ചി​യോ അ​ഭി​നി​വേ​ശ​മോ ഇ​ല്ലാ​ത്ത വ്യ​ക്തി​യെ​ന്നാ​ണ് ഒ​ബാ​മ രാ​ഹു​ലി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പാ​ഠ്യ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ളെ​ല്ലാം ചെ​യ്ത് അ​ധ്യാ​പ​ക​ന്‍റെ മ​തി​പ്പ് നേ​ടാ​ൻ തീ​വ്ര​മാ​യി രാ​ഹു​ൽ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​തി​നു​ള്ള അ​ഭി​രു​ചി അ​ദ്ദേ​ഹ​ത്തി​നി​ല്ലെ​ന്നും ഒ​ബാ​മ പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു.

ഒ​ബാ​മ​യു​ടെ രാ​ഷ്ട്രീ​യ​വും വ്യ​ക്തി​പ​ര​വു​മാ​യ ജീ​വി​ത​ത്തെ കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്ന​താ​ണ് എ ​പ്രൊ​മി​സ്ഡ് ലാ​ൻ​ഡ് എ​ന്ന പു​സ്ത​കം. വൈ​റ്റ് ഹൗ​സി​ലെ എ​ട്ടു​വ​ർ​ഷം നീ​ണ്ട ജീ​വി​ത​ത്തെ കു​റി​ച്ചും പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

മ​ൻ​മോ​ഹ​ൻ സിം​ഗ്, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ​ക്ക് പു​റ​മേ, യു​എ​സി​ലെ അ​ട​ക്കം മ​റ്റ് നി​ര​വ​ധി നേ​താ​ക്ക​ളെ ഒ​ബാ​മ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.