ന്യൂഡൽഹി: ഓണ്‍ലൈൻ വാർത്ത പോർട്ടലുകളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം.
പത്രങ്ങളെയും ചാനലുകളെയും തങ്ങളുടെ വരുതിക്ക് കൊണ്ടുവന്നതിനു ശേഷം ഇനി ഓണ്‍ലൈൻ മാധ്യമങ്ങളെ തങ്ങളുടെ ചൊൽപ്പടിയിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കമെന്ന് വ്യക്തമാണ്. പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും തങ്ങളുടെ വരുതിയിൽ കൊണ്ട് വന്നതിനു ശേഷം ഇപ്പോൾ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ്.
സർക്കാർ വകുപ്പുകൾ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെ പൂർണമായും എതിർക്കുന്നു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് തന്നെ ഓണ്‍ലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
ഓണ്‍ലൈൻ മാധ്യമങ്ങളെ ചൊൽപ്പടിയിലാക്കാൻ കേന്ദ്രസർക്കാർ നീക്കം: സിപിഎം
09:17 PM Nov 12, 2020 | Deepika.com