കോൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന് നേരെ കല്ലേറ്. അലിപൂർദുർ ജില്ലയിലെ ജയ്ഗാവ് പ്രദേശത്താണ് ഇദ്ദേഹത്തിനുനേർക്ക് ആക്രമണമുണ്ടായത്.
ഗൂർഖ ജൻമുക്തി മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ദിലീപ് ഘോഷ് ഗോ ബാക്ക് എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ കല്ലെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ പൂർണമായും തകർന്നു.
ആക്രമണത്തിൽ ഘോഷിന്റെ വാഹനം തകർന്നതാതും സംഭവത്തിനു പിന്നിൽ തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകരാണെന്നും ബിജെപി ആരോപിച്ചു. എന്നാൽ അക്രമത്തിൽ പങ്കില്ലെന്ന് ടിഎംസി നേതാക്കൾ പറഞ്ഞു.
ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെ കല്ലേറ്
09:00 PM Nov 12, 2020 | Deepika.com