മുംബൈ: ഐപിഎലിനുശേഷം തിരിച്ചെത്തിയ മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീം താരം കൃണാൽ പാണ്ഡ്യ കസ്റ്റഡിയിൽ. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് (ഡിആർഐ) താരത്തെ കസ്റ്റഡിയിലെടുത്തത്.
വെളിപ്പെടുത്താത്ത സ്വർണവും മറ്റ് വിലപിടിച്ച വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്നാണ് കൃണാലിനെ കസ്റ്റഡിയിലെടുത്തതെന്നാണ് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
ഐപിഎലിനുശേഷം യുഎഇയിൽനിന്നു തിരിച്ചെത്തുകയായിരുന്നു താരം. ഐപിഎൽ നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു കൃണാൽ പാണ്ഡ്യ.
ഐപിഎലിനുശേഷം തിരിച്ചെത്തിയ കൃണാൽ പാണ്ഡ്യ ഡിആർഐ കസ്റ്റഡിയിൽ
08:26 PM Nov 12, 2020 | Deepika.com