നി​രോ​ധിക്കാം, ഇല്ലാതാക്കാനാവില്ല! പ​ബ്ജിയുടെ ഇ​ന്ത്യ​ൻ പ​തി​പ്പ് വ​രു​ന്നു

08:20 PM Nov 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ച പ​ബ്ജി ഗെ​യിം പു​തി​യ രൂ​പ​ത്തി​ൽ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ​ബ്ജി കോ​ർ​പ്പ​റേ​ഷ​ൻ. പ​ബ്ജി മൊ​ബൈ​ൽ ഇ​ന്ത്യ എ​ന്ന പേ​രി​ൽ പു​തി​യ ഗെ​യിം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് മൊ​ബൈ​ൽ ഗെ​യിം വി​ക​സി​പ്പി​ച്ച പ​ബ്ജി കോ​ർ​പ​റേ​ഷ​ന്‍റെ തീ​രു​മാ​നം.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ സെ​പ്റ്റം​ബ​റി​ലാ​ണ് യു​വ​ജ​ന​ങ്ങ​ളു​ടെ ഇ​ഷ്ട മൊ​ബൈ​ൽ ഗെ​യി​മാ​യ പ​ബ്ജി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. ചൈ​നീ​സ് ഗെ​യി​മി​ങ്ങ് ആ​പ്പ് വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

നി​രോ​ധി​ച്ച​തി​ന് പി​ന്നാ​ലെ ചൈ​നീ​സ് ക​ന്പ​നി​യു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്കു​മെ​ന്ന് മാ​തൃ​ക​ന്പ​നി​യാ​യ പ​ബ്ജി കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ വി​പ​ണി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഗെ​യിം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

പ​ബ്ജി മൊ​ബൈ​ൽ ഇ​ന്ത്യ എ​ന്ന പേ​രി​ലു​ള്ള ഗെ​യിം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ​ര​മാ​വ​ധി പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് പു​തി​യ ഗെ​യിം ഒ​രു​ക്കു​ന്ന​തെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു.

ഗെ​യി​മി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ൽ മാ​റ്റം വ​രു​ത്തും. പ്രാ​ദേ​ശി​ക പ്ര​തീ​തി തോ​ന്നു​ന്ന​വി​ധം ഉ​ള്ള​ട​ക്കം പ​രി​ഷ്ക​രി​ക്കും. വി​ർ​ച്വ​ൽ സി​മു​ലേ​ഷ​ൻ തു​ട​ങ്ങി പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.​ ഗെ​യി​മി​ന്‍റെ സ​മ​യം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഫീ​ച്ച​റും പു​തു​താ​യി അ​വ​ത​രി​പ്പി​ക്കു​മെ​ന്നും പ​ബ്ജി കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.