"ആ​ശ​യ​ങ്ങ​ൾ ദേ​ശ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ക​രു​ത്’; പ്ര​ധാ​ന​മ​ന്ത്രി ജെഎ​ൻ​യു​വി​ൽ

07:53 PM Nov 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ശ​യ​ങ്ങ​ൾ ദേ​ശ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ക​രു​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ പ​രി​ഷ്ക​ര​ണ​ങ്ങ​ളും വി​ക​സ​ത്തി​നു വേ​ണ്ടി​യു​ള്ള​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ഷ​ക​ർ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളു​ടെ വി​ഷ​യ​മാ​ണ്. ഞ​ങ്ങ​ൾ അ​വ​ർ​ക്കു സു​ര​ക്ഷ ന​ൽ​കി, പ​രി​ഷ്ക​ര​ണ​ങ്ങ​ളും ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ അ​വ​ർ​ക്കു വീ​ടു​ണ്ട്, ശൗ​ചാ​ല​യ​ങ്ങ​ളു​ണ്ട്, വൈ​ദ്യു​തി​യു​ണ്ട്, ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​മു​ണ്ട്- മോ​ദി പ​റ​ഞ്ഞു.

ന​ല്ല പ​രി​ഷ്ക​ര​ണ​ങ്ങ​ൾ എ​ങ്ങ​നെ ന​ല്ല രാ​ഷ്ട്രീ​യ​മാ​ക്കി മാ​റ്റാ​മെ​ന്ന കാ​ര്യ​ത്തി​ൽ ജെഎ​ൻ​യു​വി​ൽ ച​ർ​ച്ച ന​ട​ക്ക​ണ​മെ​ന്നും എ​ല്ലാ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.