പാറ്റ്ന: ബിഹാറില്‍ മുഖ്യമന്ത്രി കസേര ലഭിച്ചില്ലെങ്കിലും യഥാര്‍ഥ വിജയി താനാണെന്ന് തേജസ്വി യാദവ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ് കുമാറും പണം, ശക്തി, തന്ത്രം എന്നിവ ഉപയോഗിച്ച് പലതും ശ്രമിച്ചു. എന്നാല്‍ ഈ 31കാരനെ തടയാനോ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതില്‍ നിന്നും ആര്‍ജെഡിയെ തടയാനോ അവര്‍ക്ക് സാധിച്ചില്ല.
നിതീഷ് കുമാറിന്റെ തിളക്കം എവിടെ പോയെന്ന് നോക്കു. അദ്ദേഹത്തെ ഞങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടു. ഇത് മാറ്റത്തിനുള്ള സമയമാണ്. നിതീഷ് കുമാര്‍ ഇരിക്കുന്നത് മുഖ്യമന്ത്രി കസേരയിലാണ്. എന്നാല്‍ ഞങ്ങളുടെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. തേജസ്വി യാദവ് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും തേജസ്വി ആരോപണമുന്നയിച്ചു. വീണ്ടും വോട്ടെണ്ണെണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും പലയിടത്തും പോസ്റ്റല്‍ ബാലറ്റ് റദ്ദാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വിധി എന്‍ഡിഎയ്ക്ക് അനുകൂലമാക്കിയെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.
മോദിക്കും നിതീഷ് കുമാറിനും ഈ 31കാരനെ തടയാനായില്ല: തേജസ്വി യാദവ്
03:26 PM Nov 12, 2020 | Deepika.com