ദീ​പാ​വ​ലി സ​മ്മാ​നം; മെ​ഗാ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് ധ​ന​മ​ന്ത്രി ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും

11:29 AM Nov 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ വ്യാ​ഴാ​ഴ്ച മെ​ഗാ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യേ​പി​ച്ചേ​ക്കും. ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യി വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12:30നു​ള്ള വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​കും പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക.

കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന 50 വ​ന്‍​കി​ട പ​ദ്ധ​തി​ക​ള്‍ കേ​ന്ദ്രം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ല്‍ മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​ക ദേ​ശീ​യ ഇ​ന്‍​ഫ്ര​സ്ട്ര​ക്ച​ര്‍ പൈ​പ്പ് ലൈ​ന്‍ പ​ദ്ധ​തി​ക്കാ​യി​രി​ക്കും. തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​യി​രി​ക്കും ഈ ​പ​ദ്ധ​തി​ക​ളി​ലേ​യ്ക്ക് മൂ​ല​ധ​നം വ​ക​യി​രു​ത്തു​ക.

ഹോ​ട്ട​ല്‍, ടൂ​റി​സം, വ്യോ​മ​യാ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍​ക്കും പാ​ക്കേ​ജി​ല്‍ പ​രി​ഗ​ണ​ന​ ല​ഭി​ച്ചേ​ക്കും.