ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ഭ​ര​ണം പി​ടി​ക്കാ​ൻ മ​ഹാ​സ​ഖ്യം ശ്ര​മം ന​ട​ത്തു​ന്നു

11:17 AM Nov 12, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 110 സീ​റ്റു​ക​ള്‍ നേ​ടി​യ മ​ഹാ​സ​ഖ്യം ഭ​ര​ണം പി​ടി​ക്കാ​ന്‍ ചെ​റു​പാ​ര്‍​ട്ടി​ക​ളെ കൂ​ടെ​ക്കൂ​ട്ടു​വാ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. എ​ന്‍​ഡി​എ​യ്‌​ക്കൊ​പ്പ​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളെ കൂ​ടെ​ക്കൂ​ട്ടു​വാ​നും മ​ഹാ​സ​ഖ്യം ശ്ര​മി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന.

മു​കേ​ഷ് സാ​ഹി​നി​യു​ടെ വി​ഐ​പി, ജി​ത​ന്‍ റാം ​മാ​ഞ്ചി​യു​ടെ എ​ച്ച്എ​എം, അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം എ​ന്നി​വ​രു​ടെ പി​ന്തു​ണ നേ​ടാ​നും മ​ഹാ​സ​ഖ്യം ശ്ര​മി​ക്കു​ന്നു​ണ്ട്.

വിഐ​പി​യും എ​ച്ച്എ​എ​മ്മും മ​ഹാ​സ​ഖ്യ​ത്തിന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് എ​ന്‍​ഡി​എ​യ്‌​ക്കൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. ഈ ​ര​ണ്ട് പാ​ര്‍​ട്ടി​ക​ളും മ​ഹാ​സ​ഖ്യ​ത്തൊ​ടൊ​പ്പം ചേ​ര്‍​ന്നാ​ല്‍ എ​ന്‍​ഡി​എ ന​ല്‍​കു​ന്ന​തി​ലും വ​ലി​യ സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്ന് ആ​ര്‍​ജെ​ഡി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.