പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മൗനം വെടിഞ്ഞ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ എൻഡിഎ മുന്നണി വിജയം കൈവരിച്ചുവെങ്കിലും നിതീഷിന്റെ നിശബ്ദത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് വിരാമമിട്ടാണ് നിതീഷ് ട്വിറ്ററിലൂടെ പ്രതികരണം നടത്തിയത്.
"ജനങ്ങള്‍ പരമപ്രധാനമാണ്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നല്‍കിയതിന് ജനങ്ങളോട് ഞാന്‍ നന്ദിയുള്ളവനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തര പിന്തുണയ്ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു'. നിതീഷ് ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി വിജയം കൈവരിച്ചുവെങ്കിലും ജെഡിയുവിന് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. മുന്നണിയില്‍ ബിജെപി 74 സീറ്റ് സ്വന്തമാക്കിയപ്പോള്‍ 43 സീറ്റുകള്‍ മാത്രമാണ് ജെഡിയു നേടിയത്.
പ്രധാനമന്ത്രിയുടെ നിരന്തര പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു: നിതീഷ് കുമാർ
10:12 AM Nov 12, 2020 | Deepika.com