കാസർഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി. കമറുദീന് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. അതേസമയം, കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത കമറുദീന്റെ ജാമ്യാപേക്ഷയില്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ നിന്ന് ഇന്ന് ഉത്തരവുണ്ടാകും.
11 കേസുകളിലാണ് ഇതുവരെ കമറുദീനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദീനാണെന്നും നിക്ഷേപകരെ വലയിലാക്കാന്‍ പ്രതി രാഷ്ട്രിയ സ്വാധീനം ചെലുത്തിയെന്നും ബുധനാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
ജ്വല്ലറി തട്ടിപ്പ്; കമറുദീന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും
09:13 AM Nov 12, 2020 | Deepika.com