തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി പറയുന്നത് കള്ളമാണെന്ന് നുണ പരിശോധന റിപ്പോർട്ട്. ബാലഭാസ്ക്കറിന്റെ കാർ അപകടത്തിൽപ്പെട്ട സമയം കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് സോബി പറയുന്നത് തെറ്റാണെന്നാണ് റിപ്പോർട്ടിലുള്ളത്.
സോബി പറഞ്ഞ റൂബിൻ തോമസിനെയും സിബിഐ കണ്ടെത്തി. ബാലഭാസ്ക്കർ മരിക്കുന്ന സമയം റൂബിൻ ബംഗളൂരുവിലായിരുന്നു.
ബാലഭാസ്ക്കറിന്റെ മരണത്തില്‍ കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്.
ബാലഭാസ്ക്കറിന്റെ മരണം; സോബി പറയുന്നത് കള്ളമെന്ന് റിപ്പോർട്ട്
09:40 AM Nov 12, 2020 | Deepika.com