ലോ​ക​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്ക് കോ​വി​ഡ്

06:36 AM Nov 12, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്കാ​ണ് ആ​ഗോ​ള ത​ല​ത്തി​ൽ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​ത്. 609,618 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വേ​ൾ​ഡോ മീ​റ്റ​റും ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ലോ​ക​ത്ത് ഇ​തു​വ​രെ 52,417,937പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ​താ​യി 10,063 പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 1,288,778 ആ​യി ഉ​യ​ർ​ന്നു. 36,663,495 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

നി​ല​വി​ൽ 14,465,664 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ൽ 94,739 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​ണേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, റ​ഷ്യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, ബ്രി​ട്ട​ൻ, കൊ​ളം​ബി​യ, ഇ​റ്റ​ലി, മെ​ക്സി​ക്കോ, പെ​റു, ദ​ക്ഷി​ണാ​ഫ്രി​ക്ക, ജ​ർ​മ​നി, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ 15ലു​ള്ള​ത്.