മുംബൈ: ഇന്റീരിയർ ഡിസൈനർ അൻവേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജയിലിൽനിന്ന് പുറത്തിറങ്ങി. നേരത്തെ സുപ്രീം കോടതി അര്‍ണബിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
താന്‍ ജയിലിന് പുറത്തിറങ്ങിയത് ഇന്ത്യയിലെ ജനങ്ങളുടെ വിജയമാണെന്ന് അര്‍ണബ് പറഞ്ഞു. ബുധനാഴ്ച രാത്രി എട്ടരയോടെ അർണബ് ജയിൽ മോചിതനായത്. അർണബിനൊപ്പം അറസ്റ്റിലായ രണ്ടുപേർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
"ഇന്ത്യയിലെ ജനങ്ങളുടെ വിജയം'; പ്രതികരണവുമായി അർണബ് ഗോസ്വാമി
03:37 AM Nov 12, 2020 | Deepika.com