മുംബൈ: ആത്മഹത്യാ പ്രേരണക്കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ജയിൽ മോചിതനായി.
തലോജ ജയിലിൽനിന്ന് ഇറങ്ങിയ അദ്ദേഹം ജയിലിന് പുറത്ത് കാത്തുനിന്ന ജനങ്ങളെ കൈവീശിക്കാണിച്ചുകൊണ്ടാണ് അവിടെനിന്ന് പോയത്.
രാജ്യത്തെ ജനങ്ങളുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏഴു ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അർണബ് പുറത്തിറങ്ങുന്നത്. നവംബർ നാലിനാണ് മുംബൈയിലെ വസതിയിൽനിന്ന് അർണബ് അറസ്റ്റിലായത്.
ഇന്റീരിയർ ഡിസൈനർ അൻവെയ് നായക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.
ജാമ്യം ലഭിച്ചതിന് പിന്നാലെ അർണബ് ഗോസ്വാമി ജയിൽ മോചിതനായി
03:29 AM Nov 12, 2020 | Deepika.com