ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ത​ല​വ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

10:57 PM Nov 11, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഫോ​ണി​ൽ സം​സാ​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പി​ന്തു​ണ ന​ൽ​കു​ന്ന​തി​നെ​യും പ്ര​ധാ​ന​മ​ന്ത്രി അ​ഭ​ന​ന്ദി​ച്ചു. മ​റ്റ് രോ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ ല​ക്ഷ്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട​രു​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്തു.